പന്തക്കൽ : പന്തക്കൽ ഗവ: എൽ.പി. സ്കൂളിൽ ശിശുദിനാഘോഷം ഹെഡ്മിസ്ട്രസ് ടി. സുമതി ശിശുദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ചാച്ചാജിയുടെ ഓർമ്മ പുതുക്കി പന്തക്കൽ ദേശത്ത് ശിശുദിന സന്ദേശ റാലി നടത്തി. കുട്ടികളുടെ കലാ മത്സരങ്ങളും അരങ്ങേറി. സ്കൂൾ ലീഡർ അൽക രസ്ന, അധ്യാപകരായ ഗോകുൽ സുരേഷ് , പി.ടി.സുബുല , ഇ.ശ്രീലക്ഷ്മി, ടി.കെ.റിജിഷ, സി.നീതു, എ.രേഷ്ന, കെ.ദിവ്യ തുടങ്ങിയവർ നേതൃത്വം നൽകി.