Latest News From Kannur

50 ലക്ഷം നല്‍കിയില്ലെങ്കില്‍ വക വരുത്തും’; ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

0

മൂംബൈ: ബോളീവുഡ് താരം ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഛത്തീസ്ഗഡില്‍ ഒരാള്‍ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്ന് അഭിഭാഷകനായ മുഹമ്മദ് ഫൈസാന്‍ ഖാനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഇയാള്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.

ഭാരതീയ നാഗരിത് സംഹിത 308(4), 351 (3)(4) വകുപ്പുകള്‍ പ്രകാരമാണ് നടപടി. ബാന്ദ്ര പൊലീസിന് ലഭിച്ച സന്ദേശം അനുസരിച്ച് 50 ലക്ഷം രൂപ തന്നില്ലെങ്കില്‍ ഷാരൂഖ് ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണി. ഛത്തീസ്ഗഡിലെ റായ്പൂരാണ് ഫോണ്‍ കോളിന്റ ഉറവിടം എന്ന് ഗുംബൈ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.അതേസമയം തന്റെ ഫോണ്‍ നവംബര്‍ രണ്ടിന് കാണാതായെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ ഫോണ്‍ ഉപയോഗിച്ച് ആരോ ഷാരൂഖിനെ വിളിച്ചതാണെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നുമാണ് ഫൈസാന്റെ വാദം.

നവംബര്‍ ഏഴിനാണ് ഷാരൂഖ് ഖാന് ഫോണ്‍ കോളിലൂടെ ഭീഷണിയെത്തിയത്. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. വിഷയത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave A Reply

Your email address will not be published.