മാഹി: ഭാരതീയ ചിന്താധാരകളുടെ വളർച്ചയ്ക്കും ഭാരതീയ മൂല്യങ്ങളുടെ നിലനിൽപ്പിനും ഭാരതീയ കുടുംബ സമ്പ്രദായം ഏറെ ഗുണം ചെയ്തിട്ടുണ്ട്.ഭാരതീയ കുടുംബ വ്യവസ്ഥകൾ നിലനിൽക്കാതിരുന്നാൽ മൂല്യ ശോഷണവും വന്ന് നമുക്ക് നാശം വരെ സംഭവിക്കാം.
പൗരാണിക രീതിയിലുള്ള കുടുംബ വ്യവസ്ഥ നിലനിന്നാൽ നമ്മുടെ സംസ്കാരം നമുക്ക് സംരക്ഷിക്കാൻ സാധിക്കും.ഭാരതീയവിചാരകേന്ദ്രം മാഹിയിൽ സംഘടിപ്പിച്ച സരസ്വതി ദക്ഷിണയും കുടുംബ സംഗമവും പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സി. സദാനന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
മാഹിയിലെ ഇരട്ടപ്പിലാക്കൂൽ എവിഎസ് ഹാളിൽ നടന്ന പരിപാടിയിൽ ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനിയ സമിതി പ്രസിഡണ്ട് എൻ. സി. സത്യനാഥൻ അധ്യക്ഷം വഹിച്ചു. വി. പി. കൃഷ്ണരാജ് സ്വാഗതവും അഡ്വക്കേറ്റ് ബി ഗോകുലൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ വെച്ച് സംസ്കൃതി പരീക്ഷയിൽ ഒന്നാം സമ്മാനം നേടിയ നേഹ, രണ്ടാം സ്ഥാനം നേടിയ ദേവദർശ്,മൂന്നാം സ്ഥാനം നേടിയ തേജാലക്ഷ്മി എന്നിവർക്കും മറ്റ് നാലുപേർക്ക് പ്രോത്സാഹന സമ്മാനവും നൽകി.ബി. വിജയൻ, പി.ടി ദേവരാജൻ, അഡ്വക്കേറ്റ് കെ. അശോകൻ, കെ. പി. മനോജ് എന്നിവർ നേതൃത്വം നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.