കരിയാട് :കരിയാട് പത്മനാഭൻ സ്മാരക സ്പോർട്സ് ക്ലബ്ബ് തലശ്ശേരി സ്പോർട്സ് അക്കാ ദമിയുടെ സഹകരണത്തോടെ പി.എം.എസ്. സി. മൈതാനത്ത് വോളി പരിശീലനം തുടങ്ങി.
കരിയാട് ആക് ഷൻ പ്ലാൻ ഫോർ സ്പോർട്സ് കൾചർ ആൻറ് എക്സലൻസ് ( KASE ) എന്ന പ്രത്യേക പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ പരിശീലനം.പാനൂർ നഗരസഭ ചെയർമാൻ വി.നാസർ ഉദ്ഘാടനം ചെയ്തു.ഡോ. എം.കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കെ.കെ. ഭരതൻ പരിശീലന പദ്ധതി അവതരിപ്പിച്ചു .സെബാസ്റ്റ്യൻ ജോർജ്, നഗരസഭ കൗൺസിലർമാരായ കെ.കെ. മിനി, എൻ.എ. കരീം, കെ. സജില, എം.ടി.കെ. ബാബു, എ.എം. രാജേഷ്, പരിശീലകൻ ശ്രീജിത്ത് ,
പി.പി. ഉദയകുമാർ, കെ. മനോഹരൻ, പി.വി. ദിനേശ് ,വി.വി. റസാഖ് എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post