തലശ്ശേരി :തലശേരി പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ദീപാവലിയുടെ ആദ്ധ്യാത്മീക രഹസ്യം എന്ന പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 31 ന് വൈകിട്ട് 4 മണിക്ക് തൃക്കൈ ശിവക്ഷേത്ര സമീപം ബ്രഹ്മകുമാരീസ് രാജയോഗ സെൻ്ററിലാണ് പരിപാടി നടത്തുന്നത്.മുദ്രപത്രം മാസിക മുഖ്യപത്രാധിപർ വി.ഇ. കുഞ്ഞനന്തൻ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ സി.വി രാജൻ മാസ്റ്റർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.ഈശ്വരീയ വിദ്യാലയ് കണ്ണൂർ സെൻ്റർ ഇൻചാർജ് പ്രിയ ബഹൻജി ദീപാവലി സന്ദേശം നൽകും. ഡിസ്ടിക്ട് ഇൻചാർജ് സവിത ബഹൻജി ആശംസയർപ്പിക്കും.