പത്മശ്രീ കെ.രാഘവൻ മാസ്റ്ററുടെ 11..ആം വർഷ അനുസ്മരണ ത്തോടനുബന്ധിച്ചു മാഷിന്റെ അന്ത്യവിശ്രമം കൊള്ളുന്ന തലശ്ശേരി സെന്റിനറി പാർക്കിൽവച്ചു ഇന്ന് കാലത്തു 9 മണിക്ക് പുഷ്‌പാർച്ചന നടന്നു…രാഘവൻ മാഷിന്റെ ശിഷ്യനും പ്രശസ്ത ഗായകനും കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ പ്രസിഡണ്ട് കൂടിയായ ശ്രീ .വി.ടി.മുരളിയുടെ അധ്യക്ഷതയിൽ …ജയൻ പരമേശ്വരൻ സ്വാഗതവും..തുടർന്ന്,, സുശീൽകുമാർ തിരുവാങ്ങാട്,,ഡോക്ടർ. പ്രശാന്ത് കൃഷ്ണൻ,, മുകുന്ദൻ മഠത്തിൽ,,വേലായുധൻ എടച്ചേരി,,പൊന്ന്യം ചന്ദ്രൻ,,അഡ്വ. ഹരിദാസ്,,ഇഷാന്ത് താവത്ത്,,എന്നിവർ അനുസ്മരണ ഭാഷണം നടത്തുകയും നിർമ്മൽ മയ്യഴി നന്ദി പ്രകാശിക്കുകയും ചെയ്തു…
ഗായകരായ..പൊന്നമ്മ,റാണി ജോയീപീറ്റർ,,സുജ,ജയശ്രീ,,കെ.ഹരിദാസ്,ജയൻ പരമേശ്വരൻ എന്നിവർ രാഘവൻ മാഷ് ഈണമിട്ട ഗാനങ്ങൾ ആലപിക്കുകയും ചെയ്തു..മാഷിന്റെ മകൻ ശ്രീ മുരളി ധരനും കുടുംബവും സന്നിഹിതരായിരുന്നു…
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post