Latest News From Kannur

കത്ത് കുറ്റസമ്മതമല്ല, പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ‘പറയാതെ പറഞ്ഞ്’ കലക്ടര്‍

0

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ ക്ഷണിച്ചില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് ജില്ല കലക്ടര്‍ അരുണ്‍ കെ വിജയന്‍. പരിപാടിയുടെ സംഘാടകന്‍ താന്‍ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.എഡിഎമ്മിനെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാന്‍ കഴിയുമായിരുന്നില്ല. പ്രോട്ടോക്കോള്‍ പ്രകാരം അതിന് കഴിയില്ല. ഡെപ്യൂട്ടി സ്പീക്കറിനൊപ്പമാണ് ജില്ലപഞ്ചായത്തിന് പ്രോട്ടോക്കോളെന്നും കലക്ടര്‍ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളില്‍ വിശദമായ കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പറയും.പി പി ദിവ്യയെ പരിപാടിയില്‍ ക്ഷണിച്ചിരുന്നുവെന്നോ എന്ന ചോദ്യത്തിന് പരിപാടി താന്‍ സംഘടിപ്പിച്ചതല്ലെന്നും സംഘാടകര്‍ സ്റ്റാഫ് കൗണ്‍സിലണെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാവുനതാണ്. പരിപാടിയുടെ സംഘാടകന്‍ താന്‍ അല്ലാത്തതിനാല്‍ പരിപാടിയില്‍ ക്ഷണിക്കേണ്ട ആള്‍ താന്‍ അല്ലെന്നും കലക്ടര്‍ പറഞ്ഞു.സംഭവുമായി ബന്ധപ്പെട്ട് നവീന്‍ ബാബു എന്തെങ്കിലും പറഞ്ഞിരുന്നുവെന്നോ ചോദ്യത്തിന് ഇത് പരിശോധനയുടെ ഭാഗമണെന്നും കൂടുതല്‍ പ്രതികരിക്കനില്ലെന്നും അദ്ദേഹം പറഞ്ഞു.താന്‍ നവീന്റെ കുടുംബത്തിന് കത്ത് നല്‍കിയത് സഹാനുഭൂതികൊണ്ടാണെന്നും അത് തന്റെ കുറ്റമ്മതമല്ലെന്നും കലക്ടര്‍ പറഞ്ഞു. കുടുംബത്തിനൊപ്പം ദുഖത്തില്‍ താനും പങ്കുചേരുമെന്നും അറിയിക്കാനാണ്് കത്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിന് പിന്നാലെ താന്‍ ജോലിയില്‍ നിന്ന് അവധിയെടുക്കുന്നതിന് അപേക്ഷ നല്‍കിയിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.