കോഴിക്കോട് :കവിത സാഹിത്യ കലാവേദി വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വർക്ക് അവാർഡ് നൽകി ആദരിച്ചു.കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ വന വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സാഹിത്യകാരൻ വി ആർ സുധീഷ് അധ്യക്ഷത വഹിച്ചു.അഹമ്മദ് ദേവർകോവിൽ എംഎൽഎ, ഗായകൻ വി ടി മുരളി, സാഹിത്യകാരൻ യുകെ കുമാരൻ, മുൻ ഡിസിസി പ്രസിഡണ്ട് കെ സി അബു, കാവിൽ പി മാധവൻ, കവിത ഗ്രൂപ്പ് പ്രസിഡണ്ട് ബദരി, പുനലൂർ റീജ,എംപി ശങ്കരൻ നടുവണ്ണൂർ. പ്രദീപ് കുമാർ,വി ടി ജഗത്മയൻ ചന്ദ്രപുരി,പി കെ കബീർ സലാല എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയീച്ച കലാ പ്രതിഭകൾക്ക് അഹമ്മദ് ദേവർ കോവിൽ എം എൽ എ.,വി ആ ർ സുധീഷ്, യു കെ കുമാരൻ,വി ടി മുരളി, കെ സി അബു, കാ വിൽ പി മാധവൻ എന്നിവർ പുരസ്കാരം നൽകി.സിനിമാഗാന രചയിതാവ് അലി, കോഴിക്കോടിന് വയലാർ രാമവർമ്മ പുരസ്കാരം ലഭിച്ചു. “ഴ” എന്ന സിനിമയിലെ “പുഴയരികിലേതോ ഈണങ്ങൾ തീർക്കും കാലം….” എന്ന വിനീത് ശ്രീനിവാസൻ പാടിയ പാട്ടിനാണ് പുരസ്കാരം ലഭിച്ചത്…..