മലപ്പുറം :ലോക തപാൽ ദിനമായ ഒക്ടോബർ 9 ന് കുഞ്ഞിപ്പ പന്താവൂർ ആ ലങ്കോട് തപാൽ ആപ്പീസിലത്തി എഴുത്തുകൾ പോസ്റ്റ് ചെയ്തു . കേരളത്തിലെ റേഡിയോ നിലയങ്ങളിലേക്ക് അഭിപ്രായക്കുറിപ്പുകൾ കാർഡുകളിൽ എഴുതി അയച്ച് പ്രശസ്തനായ റേഡിയോ ശ്രോതാവാണ് കുഞ്ഞിപ്പ പന്താവൂർ.ഒന്നര ലക്ഷത്തിലേറെ കാർഡുകൾ കുഞ്ഞിപ്പ റേഡിയോ നിലയങ്ങളിലേക്ക് അയച്ചു കഴിഞ്ഞു.കുഞ്ഞിപ്പയുടെ വീടിനടുത്ത തപാലാഫീസിൽ മിക്കവാറും ദിവസങ്ങളിൽ അദ്ദേഹം കാർഡുകൾ പോസ്റ്റ് ചെയ്യാനെത്തും.ലോക തപാൽ ദിനമായ ഇന്നും കുഞ്ഞിപ്പ പതിവ് തെറ്റിച്ചില്ല. വീടിനടുത്തുള്ള ആലങ്കോട് തപാലാഫീസിൽ ഇന്ന് രാവിലെയും കുഞ്ഞിപ്പ കാർഡുകൾ പോസ്റ്റ് ചെയ്യാനെത്തി.