മാഹി: വെൽഡിങ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൾ കൈൻ്റസ് ഓഫ് വെൽഡേർസ് അസോസിയേഷൻ്റെ കൈത്താങ്ങ് പരിപാടി സപ്തംബർ 29 ന് പള്ളൂർ ഗവ.ആശുപത്രിയിൽ ചീഫ് മെഡിക്കൽ ഓഫിസർ ഡോ:സി.എച്ച്.രാജീവൻ ഉദ്ഘാടനം ചെയ്യുമെന്ന് എ.കെ. ഡബ്ബ്യൂ.എ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.വി.സന്തോഷ് മാഹി അറിയിച്ചു. നമ്മുടെ സംഘടനയുടെ സാമൂഹ്യ സേവനത്തിൻ്റെ ഭാഗമായിട്ടാണ് കേടുവന്ന് ഉപയോഗ ശൂന്യമായിരിക്കുന്ന ആശുപത്രി ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കി നൽക്കുന്നത്. 29 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ ആശുപത്രിയിൽ വെച്ച് പ്രവർത്തി നടക്കുമെന്ന് ഭാരവാഹികളായ തലശ്ശേരി മേഖലാ പ്രസിഡണ്ട്
ടി.വി.ജിജേഷ് ധർമ്മടം, ട്രഷറർഎൻ.ഷിജിൽ അഞ്ചരക്കണ്ടി,ജോ: സെക്രട്ടറി കെ.അനീഷ് കുമാർ പാനൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.