കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് കാസര്‍കോട് ജില്ലാ ഓഫീസില്‍ അംഗത്വമുള്ള 2024-25 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും 2023-24 അധ്യയന വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പത്ത്, പ്ലസ്ടു എന്നീ കോഴ്സുകളില്‍ ഫുള്‍ എ പ്ലസ്, സി ബി എസ് ഇ സിലബസില്‍ ഫുള്‍ എ1, ഐ.സി.എസ്.ഇ 90 ശതമാനമോ അതിലധികമോ മാര്‍ക്ക് വാങ്ങി വിജയികളായവര്‍ക്കും ഡിഗ്രി, പിജി പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ കോഴ്സുകളില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയവര്‍ക്കും കലാ, കായിക, സാംസ്‌കാരിക രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും ക്യാഷ് അവാര്‍ഡും നല്‍കും. അര്‍ഹതയുള്ള അംഗങ്ങള്‍www.peedika.kerala.gov.inഎന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി ഒക്ടോബര്‍ 31 നകം അപേക്ഷിക്കണം. ഫോണ്‍ 04994 255110.