കാവിൻമൂല: അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം താഴെ കാവിൻമൂലയിലെ റോഡ് പൊട്ടി പൊളിഞ്ഞ് വൻ ഗർത്തം രൂപം കൊണ്ടിട്ട് നാളുകളായി. തുടർച്ചയായി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ക്രീയാത്മകമായി ഇടപെടാത്തത് മൂലം അപകടങ്ങൾ ദിനം പ്രതി വർദ്ധിക്കുന്നതിൽ സഹികെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തുകയും പൗരാവകാശ നിഷേധത്തിനെതിരെ അടുത്ത ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ ശക്തമായ ഉപരോധ പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. മണ്ഡലം പ്രസിണ്ടന്റ് ആർ.പി മൃദുൽ, നാവത്ത് ബിജു, ഷിജിൽ യു.പി, അഭിലാഷ് കാവിൻമൂല, കെ.വി മിഥുൻ മോഹൻ എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.