തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷന്റെ (കേയ്‌സ്) ന്റെ നേതൃത്വത്തില്‍ ലോക യുവജന നൈപുണ്യ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വികസന കമ്മിഷണര്‍ സന്ദീപ് കുമാര്‍ നിര്‍വഹിച്ചു. ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ വിജേഷ്. വി. ജയരാജ് സ്വാഗതം പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ നൈപുണ്യ സമിതി ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുമായി ചേര്‍ന്ന് പരിശീലിപ്പിച്ച എസ് സി, എസ്ടി വിഭാഗക്കാരായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ പ്രതിനിധി പി നിതിന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ പി ബിന്ദു, ഒ പി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു