Latest News From Kannur

റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്യണം

0

അഞ്ചരക്കണ്ടി പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ, വർക്കർ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതിൽ സ്വന്തക്കാരേയും പാർട്ടിക്കാരേയും അനധികൃതമായി നിയമിക്കാനുള്ള ശ്രമം എംപ്ലോയ്‌മെൻ്റ് എക്ചേഞ്ച് പോലുള്ള സ്ഥാപനത്തെ നോക്കുകുത്തിയാക്കിയ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ നടപടിയിൽ അഞ്ചരക്കണ്ടി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു.

വേക്കൻസികൾ ഐസിഡിഎസ് ഓഫീസ് പ്രാദേശിക പത്രത്തിൽ പരസ്യം നൽകി നിശ്ചിത അപേക്ഷ ഫോമിൽ അർഹരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു വേണമെന്നാണ് ചട്ടം. മാത്രമല്ല എഴുത്ത് പരീക്ഷയും നടത്തണം. അല്ലാതെ നിയമനങ്ങൾ നടത്തിയാൽ വനിതാ ശിശുവികസന ഓഫീസർ നിയമ നടപടി നേരിടേണ്ടിവരും. എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ട ബാധ്യത ശിശുവികസന ഓഫീസർക്കാണ്.
സർക്കാർ നിർദ്ദേശിച്ച മാനദണ്ഡ പ്രകാരമാണ് പ്രത്യേക സെലക്ഷൻ കമ്മിറ്റി അഭിമുഖം നടത്തി എന്ന് പഞ്ചായത്ത് പ്രസിണ്ടൻ്റ് വാർത്താക്കുറിപ്പിൽ പറയുന്നുണ്ടെങ്കിലും ഇതിന് സ്വീകരിച്ച മാനദണ്ഡങ്ങൾ, ആരൊക്കെയാണ് ഈ സെലക്ഷൻ കമ്മിറ്റി, ആ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്നതിൻ്റെ മാനദണ്ഡം എന്ന കാര്യങ്ങളെക്കുറിച്ചും പഞ്ചായത്ത് പ്രസിണ്ടൻ്റ്‌ വിശദാശംങ്ങൾ നൽകേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ അനധികൃതമായ നിയമനത്തെ പുകമറ സൃഷടിക്കാനുള്ള പഞ്ചായത്ത് പ്രസിണ്ടൻ്റ് അടക്കമുള്ളവരുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ആലോചിക്കുന്നതായി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിണ്ടൻ്റ് മൃദുൽ ആർ.പി അഭിപ്രായപ്പെടുകയുണ്ടായി.

Leave A Reply

Your email address will not be published.