Latest News From Kannur

വായനവാരാചരണം സമാപിച്ചു.

0

മാഹി: മൂലക്കടവ് ഗവ. ലോവർ പ്രൈമറി സ്കൂളിൽ വായന വാരാചരണം സമാപിച്ചു. വായനവാരാചരണ സമാപന പരിപാടിയും സമ്മാന വിതരണവും വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും റിട്ടയേർഡ് ഹെഡ്മാസ്റ്ററും വിദ്യാലയ മാനേജ്മെൻ്റ് കമ്മറ്റി അംഗവുമായ എം. മുസ്തഫ മാസ്റ്റർ നിർവ്വഹിച്ചു. വായനയിൽ ശ്രവ്യ വായനക്കുള്ള സാധ്യതകൾ വിശദീകരിച്ച് കൊച്ചു കുട്ടികൾ പാഠപുസ്തകങ്ങളും മറ്റു രചനകളും ഉറക്കെ വായിച്ചു ശീലിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി. പ്രധാനാധ്യാപിക ഒ ഉഷ അധ്യക്ഷത വഹിച്ചു. കെ. രൂപശ്രി സ്വാഗതവും എം.വിദ്യ നന്ദിയും പറഞ്ഞു. വാരാചരണത്തിൻ്റെ ഭാഗമായി ക്ലാസ്സടിസ്ഥാനത്തിൽ സംഘടിപ്പിച്ച വായന, കഥാരചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനമായി പുസ്തകങ്ങളും ഉപഹാരങ്ങളും നല്കി.എം.റെന്യ , എം.കെ.അശ്വന, എം.കെ.പ്രീത, ജിൽറ്റി മോൾ ജോർജ് എന്നിവർ വായന വാരാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.