പാനൂർ :പ്രൈമറി വിദ്യാർത്ഥികളെ നേർവഴിയിലേക്ക് നയിക്കാൻ അവരുടെ ഓരോ വളർച്ചയും മാതാപിതാക്കൾ സ്വപ്നം കാണണമെന്ന് സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ. സൈനുൽ ആബിദീൻ. പൂക്കോം മുസ്ലീംഎല്‍.പി. സ്‌കൂളില്‍ പ്രീ പ്രൈമറി പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ണ്ണാഭമായ പരിപാടികളോടെയാണ് പ്രവേശനോത്സവം നടന്നത് . സ്‌കൂള്‍ മാനേജര്‍ വൈ എം ഇസ്മയില്‍ ഹാജി അധ്യക്ഷനായി. ഗായിക ഫാത്തിമ നസ്‌റിന്‍ മുഖ്യതിഥിയായി. മുഹമ്മദ് കോയ തങ്ങള്‍, വാര്‍ഡ് കൗണ്‍സിലര്‍ സി എച്ച് സ്വാമിദാസന്‍, വൈഎം അസ്ലം, മഹല്ല് സെക്രട്ടറി ടി സി നാസര്‍, പിടിഎ പ്രസിഡണ്ട് ഡോ റാഷിദ് അബ്ദുള്ള, സി മുജീബ്, ഐഎംഎസ് പ്രസിഡണ്ട് പി പി അസീസ്, കെ നിസാര്‍, കെ വി നൗഷാദ്, നിധീഷ് മാസ്റ്റര്‍, എം ഡി സരിത, മദര്‍പിടിഎ പ്രതിനിധി റാഹില ടീച്ചര്‍ സലിംചാമ്പേത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ അസീസ് മാസ്റ്റര്‍ സ്വാഗതവും, എ എം ജംഷീദ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.