Latest News From Kannur

അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്തു.

0

തലശ്ശേരി : തലശ്ശേരി തെക്ക് ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ അക്കാദമിക് കലണ്ടർ പുറത്തിറക്കി. തലശ്ശേരി നഗരസഭാ വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.പി. സുജാത അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി ആർ. അനുപമ , ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ടി.വി.സഖീഷ്. ആശംസകളർപ്പിച്ചു. എച്ച്.എം. ഫോറം സെക്രട്ടറി കെ. രാജേഷ് സ്വാഗതവും, ട്രഷറർ യു.പി. ശീതള നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.