Latest News From Kannur

അക്കൗണ്ട് ടെസ്റ്റ് പരിശീലനം ജൂൺ 16 ന് ആരംഭിക്കും

0

കൂത്തുപറമ്പ് : അദ്ധ്യാപകരുൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് സ്ഥാന ക്കയറ്റത്തിനായി നിഷ്കർഷിക്കുന്ന വകുപ്പ് തല പരീക്ഷക്കുള്ള പരിശീലനം ജൂൺ 16 ന് ആരംഭിക്കും. കൂത്തുപറമ്പ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിശീലന ക്ലാസ്സ് തുടർന്നുള്ള ഞായറാഴ്ചകളിലും അവധി ദിനങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. അക്കൗണ്ട് ടെസ്റ്റ് ലോവർ , ഹയർ , കെ.ഇ.ആർ , തുടങ്ങിയ പരീക്ഷകളുടെ പരിശീലനമാണ് ക്ലാസ്സുകളിൽ ലഭിക്കുക. പ്രവേശനരജിസ്ട്രേഷനും അന്വേഷണങ്ങൾക്കും 9895027181
എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Leave A Reply

Your email address will not be published.