വിരമിച്ചാലും പൊലീസുകാരുടെ സേവനം ജനമൈത്രി പോലുള്ള സംവിധാനങ്ങളിലൂടെ ലഭ്യമാക്കണമെന്ന് കൂത്ത്പറമ്പ് എ.സി.പി കെ.വി വേണുഗോപാൽ
പാനൂർ: പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും വിരമിക്കുന്ന പൊലീസുകാർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. വിരമിച്ച പൊലീസുകാരുടെ സേവനം ജനമൈത്രി പോലുള്ള സംവിധാനങ്ങളിൽഉപയോഗപ്പെടുത്തണമെന്ന് എ.സി.പി വേണു ഗോപാൽ കെ.വി. പറഞ്ഞു. യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.സി.പി.
ഏറെ അനുഭവസമ്പത്തുള്ളവരാണ് വിരമിക്കുന്നത്. പുതുതായി സർവീസിൽ കയറുന്നവർക്ക് കാര്യങ്ങൾ പഠിക്കാൻ സമയമെടുക്കും. വിരമിക്കുന്നവരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താൻ അതത് സ്‌റ്റേഷനുകൾ ശ്രമിക്കണമെന്നും കെ.വി വേണുഗോപാൽ പറഞ്ഞു. പാനൂർ പ്രിൻസിപ്പൽ എസ്.ഐ രാംജിത്ത് അധ്യക്ഷനായി. ഐ.പി പ്രദീപ് കുമാർ, എസ്.ഐമാരായ ഷറഫുദ്ദീൻ, അനീഷ്, രാജീവൻ, കൺട്രോൾ റൂം എസ്.ഐമാരായ അബ്ദുൽ ഖാദർ, പോൾ, പി ആർ ഒ ഷീജി, സ്റ്റേഷൻ റൈറ്റർ ജയലളിത, എ.എസ്. ഐമാരായ ഷാജു, സുധീർ, അസി. സ്റ്റേഷൻ റൈറ്റർ ലിനീഷ്, സി പി ഒ സുധീഷ് എന്നിവർ സംസാരിച്ചു. ജനമൈത്രി എസ്.ഐ കെ.എം സുജോയ് സ്വാഗതവും, പി. ജോഷിത്ത് നന്ദിയും പറഞ്ഞു. പാനൂർ എസ്.ഐ വിനോദൻ, കൺട്രോൾ റൂം എസ് ഐ സോമനാഥ്, കൺട്രോൾ റൂം എ.എസ്.ഐമാരായ സജീവൻ, പ്രകാശൻ എന്നിവരാണ് വിരമിച്ചത്. പൊലീസുകാരുടെ മക്കളിൽ ഉന്നത വിജയം നേടിയ കെ.വി മയൂഖ, ഷദഫറഫ്, മിൻഹ ഫാത്തിമ, കെ.ശ്രീപദ് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.