പാനൂർ :ചെണ്ടയാട് കുനുമ്മൽ മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെയും ജവഹർ ബാൽ മഞ്ചിൻ്റേയും സംയുക്താഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും, എൽ എസ് എസ്, യു എസ് എസ് വിജയികളെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. കോൺഗ്രസ് (ഐ) പുത്തൂർ മണ്ഡലം മണ്ഡലം പ്രസിഡൻ്റ് വിജീഷ് കെ.പി യുടെ അധ്യക്ഷതയിൽ ജവഹൽ ബാൽ മഞ്ച് ജില്ലാ ചെയർമാൻ സിവിഎ ജലീൽ മാസ്റ്റർ ഉത്ഘാടനം ചെയ്തു. എം ഭാനുമാസ്റ്റർ, എം പി യൂസഫ് മാസ്റ്റർ എന്നിവർ ഉപഹാരസമർപ്പണം നടത്തി. കെ.പി സുരേഷ് ബാബു സ്വാഗതവും മുബാസ് എം വി നന്ദിയും പറഞ്ഞു.