Latest News From Kannur

കേഷ് അവാർഡും അനുമോദനവും.

0

അഞ്ചരക്കണ്ടി: എൻ.ആർ ചാരിറ്റബിൾ & എഡുക്കേഷണൽ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ വിവിധ തലത്തിൽ പ്രതിഭകളായവരെ ആദരിക്കുകയും വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന വിജയം കൈവരിച്ചവർക്കുള്ള കേഷ് അവാർഡും വിതരണം ചെയ്തു .
കെ.പി.മോഹനൻ്റെ അദ്ധ്യക്ഷതയിൽ ട്രസ്റ്റ് ചെയർമാൻ ശ്രീ. കണിയാങ്കണ്ടി ചന്ദ്രൻ വിദ്യാർത്ഥികൾക്കുള്ള കേഷ് അവാർഡ്‌ നൽകുകയുണ്ടായി. നോവലിസ്റ്റ് ശ്രീ.മാമ്പരാഘവൻ , അഞ്ചരക്കണ്ടി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.വി. ജ്യോതി ടീച്ചർ എന്നിവരെ കർഷക മിത്രം പ്രസി. ശ്രീ.പി.പി.മുകുന്ദൻ ഷാളണിയിച്ച് ആദരിക്കുകയുണ്ടായി. കെ.ഇ.നന്ദകുമാർ ,കെ കെ .മുരളി ,എടവന പ്രകാശൻ ,ഇ.കെ.ശ്രീനാഥ് എന്നിവർ ആശംസ നേർന്നു. സംസ്ഥാന സ്കൂൾ ട്രിപ്പിൾ ജംപ്പിങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ധനുഷ് രാജിനെ അനുമോദിക്കുകയുണ്ടായി. ചടങ്ങിന് സിക്രട്ടറി പി.ശശി മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.സുധാകരൻ നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.