Latest News From Kannur

കാമ്പസ് പ്രണയം പ്രകാശനം 11 ന്

0

 തലശ്ശേരി : മുദ്രപത്രം പ്രസിദ്ധീകരിക്കുന്ന – ഒരു കാമ്പസ് പ്രണയം എന്ന നോവൽ 11 ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ ഹാളിൽ പ്രകാശനം ചെയ്യും. കതിരൂർ ടി.കെ. ദിലീപ് കുമാറിന്റെ മൂന്നാമത് പുസ്തകമാണ് കാമ്പസ് പ്രണയം . മുമ്പ് ഒരു കവിതാ സമാഹാരവും ഒരു കഥാ സമാഹാരവും പ്രസിദ്ധീകൃതമായിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കേ തന്നെ എഴുതിത്തുടങ്ങിയ കതിരൂർ ടി കെ ദിലീപ് കുമാർ , ക്രിക്കറ്റ് എന്ന ടെലിഫിലിമിന് തിരക്കഥയെഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥകളും കവിതകളും ലേഖനങ്ങളും എഴുതി വരുന്ന ദിലീപ് കുമാർ മുദ്രപത്രം മാസികയുടെ സഹപത്രാധിപരാണ്.
പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ഡോ.പി.കെ. പോക്കർ പ്രകാശന കർമ്മം നിർവ്വഹിക്കും. പി.പ്രശാന്ത് പുസ്തകം ഏറ്റുവാങ്ങും. ദാസൻ പുത്തലത്ത് പുസ്തകപരിചയം നടത്തും. ചൂര്യയി ചന്ദ്രൻ , വി.കെ.സുരേഷ് ബാബു , പൊന്ന്യം സുനിൽ ,അനീഷ് പാതിരിയാട് , സി. ഇന്ദു , സി.കെ. സുവർണ്ണ , കെ.പി.അബ്ദുൾ ഖലീൽ എന്നിവർ ആശംസയർപ്പിക്കും.വി. ഇ.കുഞ്ഞനന്തൻ സ്വാഗതവും എം രാജീവൻ മാസ്റ്റർ കൃതജ്ഞയും പറയും. വാർത്താ സമ്മേളനത്തിൽ പി.ജനാർദ്ദനൻ , വി.ഇ. കുഞ്ഞനന്തൻ ,എം രാജീവൻ മാസ്റ്റർ,
അഡ്വ. മുഹമ്മദ് ശബീർ , എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.