പാനൂർ :മുപ്പത്തിരണ്ട് വർഷത്തെ ഓർമ്മകളുടെ ചെപ്പ് തുറന്നൊരു പൂർവ്വവിദ്യാർത്ഥി സംഗമം. പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കൻ്ററിയിലെയും പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററിയിലെയും പൂർവ്വവിദ്യാർത്ഥികളാണ് വർഷങ്ങൾക്ക് ശേഷം 92 എന്ന പേരിൽ ഒരിക്കൽ കൂടി ഒത്തുചേർന്നത്.
പഠിച്ചിറങ്ങിയ സ്‌കൂളിന്റെ പടിക്കലേക്ക് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കയറിച്ചല്ലുക, ഇനി കണ്ടു മുട്ടുമോ എന്ന് പോലും അറിയാതെ പിരിഞ്ഞ പലരും വീണ്ടും കൺമുന്നിൽ. ജീവിതത്തിൽ എന്നും സൂക്ഷിച്ച് വെക്കാവുന്ന ഒരു അപൂർവ്വ ഏടായി മാറുകയായിരുന്നു ഈ പൂർവ്വ വിദ്യാർത്ഥി സംഗമം.
92 കാലയളവിൽ പഠിച്ചവരുടെ സംഗമം തീർത്തും വ്യത്യസ്തമായ ഒരനുഭവം ആയി മാറി.
പാനൂർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തലശ്ശേരി സബ്കളക്ടർ സന്ദീപ് കുമാർ ഐ എ എസ് ഉദ്ഘാടനം നിർവഹിച്ചു.
പ്രമുഖ ബാലസാഹിത്യകാരൻ രാജു കാട്ടുപുനം മുഖ്യപ്രഭാഷണം നടത്തി. കെ വി സുജേഷ് അധ്യക്ഷനായി. എം.ഭാനുമാസ്റ്റർ, സാവിത്രി ടീച്ചർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഭാനുമാസ്റ്റർ സുവനീർ പ്രകാശനം ചെയ്തു.
പാനൂർ നഗരസഭാ കൗൺസിലർ പി കെ പ്രവീൺ,
വി പി ചാത്തുമാസ്റ്റർ,
കെ പി ശ്രീധരൻ മാസ്റ്റർ, കെ പി രമ ടീച്ചർ, .
കെ പി രാജീവൻ,
ഫരീദ് കേളോത്ത്,
സൂരജ് ധർമ്മാലയം,
ടി പ്രജോഷ്,
എൻ കെ ജിൻഷ , എന്നിവർ സംസാരിച്ചു.
സിന്ധു ടീച്ചർ പ്രാർത്ഥന ഗാനം ആലപിച്ചു. അനിൽ കെ നിളയും സംഘവും സ്വാഗത ഗാനം ആലപിച്ചു. എം കെ ബിജു സ്വാഗതവും അനിൽ കെ നിള നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. പൂർവ്വധ്യാപകരെ ആദരിക്കൽ വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.
ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കിയും പൂര്‍വകാല
സ്മരണകളും, പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും,സുഹൃദ്ബന്ധങ്ങളും, പരിചയങ്ങളും പുതുക്കിയും പരസ്പരം പങ്കുവച്ചും
ഒരുക്കിയ സംഗമം മറക്കാനാവാത്ത അനുഭവമായിമാറി. ക്ലാസ് മുറികൾ പുന:സൃഷ്ടിച്ചും സമര മുദ്രാവാക്യങ്ങൾ മുഴക്കിയും കേമ്പസിലൂടെയുള്ള പ്രകടനവും വേറിട്ട അനുഭവം പകർന്നേകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post