Latest News From Kannur

പെരിങ്ങാടിയിൽ ഇങ്ങിനേയുമുണ്ട് ഒരു റേഷൻ കട

0

ന്യൂമാഹി: സാധാരണക്കാരുടെ നിത്യജീവിതത്തിൻ്റെ ഭാഗമാണ് ഓരോ പ്രദേശത്തേയും റേഷൻ കടകൾ പരാതികളും പരിവട്ടങ്ങളും കൊണ്ട് പല റേഷൻ കടകളും മൂടപ്പെടുമ്പോൾ, മങ്ങാട്, വേലായുധൻ മൊട്ടക്കാരുടെ റേഷൻ കട നാടിന് മാതൃകയാവുകയാണ്.പൊതുവിതരണ സംവിധാനത്തിൻ്റെ താഴെ തട്ടിലുള്ള റേഷൻകടകൾ നിത്യ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായിട്ട് ഏറെ വർഷങ്ങളായി. ഇപ്പോൾ റേഷൻ കടകളും ആധുനികവൽക്കരിപ്പെട്ടിരിക്കുകയാണ്.
റേഷൻ കട നടത്തുന്നയാൾ കാർഡുടമകളുമായി ആത്മബന്ധം സ്ഥാപിക്കുമ്പോഴാണ് ഈ
സംവിധാനം ജനകീയമാകുന്നത്. അത്തരത്തിലുള്ള ഒരു കട യാണ് കെ.പി. വത്സൻ കരിയാട്നടത്തുന്ന കവിയൂർ മങ്ങാട്ടെ ARD 281 നമ്പർ റേഷൻ കടയെന്ന് പറയാതിരിക്കാനാവില്ല.. റേഷൻ കടയിലെത്തുന്ന വിവിധ നിറത്തിലുള്ള കാർഡു് ഉടമകൾക്ക് ഇരിപ്പിടവും കുടിവെള്ളവും വായിക്കാൻ പത്രവുമുൾപ്പെടെയുണ്ടിവിടെ. റേഷൻ സാധനങ്ങൾ എത്തുന്നതും വിതരണം ചെയ്യുന്നതുമൊക്കെ വിളിച്ചറിയിക്കാനും സമയം കണ്ടെത്താറുണ്ട് ഇദ്ദേഹം. ഒരു റേഷൻ കട എങ്ങിനെ ആയിരിക്കണം എന്നതിന്റെ ഉത്തമ മാതൃകയാണ് പ്രസ്തുത റേഷൻ കടയും ചാലക ശക്തിയായ വത്സേട്ടനും . സൗമ്യനും സേവന തല്പരനുമായ കെ പിവത്സനെ പോലെയുള്ളവരാണ് പൊതുവിതരണ സമ്പ്രദായത്തെ സമൂഹവുമായി ചേർത്തു നിർത്തുന്നത്. അദ്ദേഹത്തിൻ്റെ പ്രതിബദ്ധത മാതൃകാപരം തന്നെ .

സുജിത്ത് സി പെരിങ്ങാടി

Leave A Reply

Your email address will not be published.