ന്യൂമാഹി: വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. മുസ്ലീം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി യു.ഡി.എഫ് ചെയർമാനും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടി.എച്ച്.അസ്ലമിനെതിരെയാണ് കേസെടുത്തത്. മുസ്ലിം ജനവിഭാഗം ആകെ മൊത്തം വർഗീയവാദികൾ ആണെന്ന് പറയുന്ന രീതിയിലുളള ടീച്ചറുടെ വ്യാജ വീഡിയോ പങ്ക് വെച്ച് നാട്ടിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് കേസ്. മങ്ങാട് സ്നേഹതീരം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
Sign in
Sign in
Recover your password.
A password will be e-mailed to you.