കോറോത്ത് റോഡ് : അത്താണിക്കൽ റസിഡന്റ്‌സ് അസോസിയേഷൻ റംസാൻ വിഷു കിറ്റ് വിതരണം ചെയ്തു അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ ടി .പി .രവിദ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ അഴിയൂർ ഗ്രാമപഞ്ചായത് മെമ്പർ മാരായ ശ്രീ അബ്ദുൾ റഹീം ശ്രീ സി .എം സജീവൻ എന്നിവർ ചേർന്ന് പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു . അസോസിയേഷന്റെ സെക്രട്ടറി ശ്രീ ഷിഹാബ് തങ്ങൾ സ്വാഗതവും ട്രഷറർ ശ്രീമതി സുബിന നന്ദിയും പറഞ്ഞു .അസോസിയേഷന്റെ പരിധിയിൽ വരുന്ന 80 ഓളം വീടുകളിൽ ആണ് ഏകദേശം 500 രൂപയോളം വരുന്ന ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം ചെയ്തത് . അസോസിയേഷന്റെ പ്രവർത്തനം വളരെ മെച്ചപെട്ടതും കാര്യക്ഷമവും ആണെന്ന് ഉദ്ഘാടനം നിർവഹിച്ച ഇരു മെമ്പർമാരും അഭിപ്രായപ്പെട്ടു .