Latest News From Kannur

യാത്രയയപ്പും കലാ സാംസ്കാരിക സായാഹ്നവും 30 ന് ശനിയാഴ്ച

0

പാനൂർ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും കലാ സാംസ്ക്കാരിക സായാഹ്നവും
2024 മാർച്ച് 30 ശനിയാഴ്ച്ച
സ്ക്കൂൾ അങ്കണത്തിൽ നടക്കും.
വൈകു: 5 മണി മുതൽ 6.30 വരെ
വിദ്യാർത്ഥികളുടെ
കലാപരിപാടികൾ നടക്കും.
7. 30 തിന് നടക്കുന്ന
സാംസ്ക്കാരിക സായാഹ്നം
പ്രശസ്ത സാഹിത്യകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വത്സൻ അധ്യക്ഷത വഹിക്കും. കണ്ണൂർ ഡി.ഡി.ഇ , എ.പി അംബിക വിശിഷ്ടാതിഥിയാവും. തുടർന്ന് മ്യൂസിക്കൽ മെഗാഷോ നടക്കുമെന്ന് ഭാരവാഹികളായ സ്ക്കൂൾ മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് പി.അരവിന്ദൻ മാസ്റ്റർ, പ്രിൻസിപ്പാൾ കെ.അനിൽകുമാർ, ഡി.എച്ച്.എം ടി.കെ ഷാജിൽ, പ്രോഗ്രാം കൺവീനർ കെ.ഉണ്ണി പി വി ജിത് എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.