പാനൂർ : കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം നെയ്യമൃത് ഭക്ത സംഗമവും കുടുംബ കൂട്ടായ്മയും മാർച്ച് 31ന് ഞായറാഴ്ച പിണറായി കിഴക്കുംഭാഗം വയനാണ്ടിയിൽ ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടക്കും. കാലത്ത് 10 മണിക്ക് രജിസ്ട്രേഷൻ . പുരാവസ്തു ,മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഭക്തസംഘം പ്രസിഡണ്ട് കെ .പി ദാമോദരൻ നമ്പ്യാർ അധ്യക്ഷത വഹിക്കും.കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ. സി സുബ്രഹ്മണ്യൻ നായർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.പി. എസ് മോഹനൻ മുഖ്യപ്രഭാഷണവും ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പ്, തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ എന്നിവർ അനുഗ്രഹ പ്രഭാഷണവും നടത്തും.സെക്രട്ടറി വി. സി ശശീന്ദ്രൻ നമ്പ്യാർ റിപ്പോർട്ട് അവതരിപ്പിക്കും.എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം എം .പി ഉദയഭാനു ആദരിക്കൽ കർമ്മം നടത്തും.ഉന്നത വിജയികളെ പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. കെ രാജീവൻ അനുമോദിക്കും.കെ സി സോമൻ നമ്പ്യാർ ക്ഷേത്രം തന്ത്രിയെയും ട്രസ്റ്റിമാരെയും ആദരിക്കും.