കരിയാട് : സന്തോഷ നിമിഷങ്ങളിൽ അല്പം ജീവിത ദുരിതം പേറുന്ന സഹജീവികൾക്കായി മാറ്റി വെക്കുകയും അവർക്ക് സഹായമെത്തിക്കാനായികുരുന്നുകളുടെ കുഞ്ഞു സംഭാവനകൾ സ്വരൂപിക്കുകയും അത് സാന്ത്വന പരിപാലനത്തിനായി മാറ്റി വെക്കുകയും ചെയ്യുന്ന കരിയാട് നമ്പ്യാർസ് യു.പി സ്കൂളിൻ്റെ പദ്ധതിയാണ് “കൈത്താങ്ങ് “. ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ എൽ.കെ ജി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾ പിറന്നാൾ , മറ്റ് വിശേഷ ദിനങ്ങളിലും തങ്ങളുടെ സന്തോഷത്തിനോടൊപ്പം സഹജീവിസ്നേഹവും ചേർത്തു നിർത്തി നല്കുന്ന കുഞ്ഞു സംഭാവനകൾ സ്വരൂപിച്ച് സാന്ത്വന മേഖയിൽ പ്രവർത്തിക്കുന്ന സംഘടനകളെ ഏല്പിക്കുന്നതാണ് പദ്ധതി .
കൈത്താങ്ങ് പദ്ധതിയിലൂടെ സമാഹരിച്ച പതിനായിരത്തോളം രൂപ മലബാർ കാൻസർ സെൻ്റർ കേന്ദ്രീകരിച്ച് സാന്ത്വന മേഖലയിൽ സ്തുത്യർഹ സേവനം നടത്തുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിക്കൊണ്ട് കുഞ്ഞ് മനസ്സുകളിൽ സഹാനുഭൂതിയും സ്നേഹവും വളർത്തുന്ന ഒരു പുതുപദ്ധതിയിലൂടെ മാതൃകയായിരിക്കുകയാണ് കരിയാട് നമ്പ്യാർസ് യു.പി സ്കൂളും ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റും .
പദ്ധതി സ്വരൂപിച്ച തുക വിദ്യാർത്ഥികളുടെയും സ്റ്റാഫിൻ്റെയും സാന്നിധ്യത്തിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി പി ജാഫർ മാസ്റ്റർ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി. കെ. അച്ചുതൻ. ടി കെ ഗീത. അർജുൻ ഇ. ഇന്ദു ഇ.പി . എൻസിആർ പ്രമോദ് . സ്കൗട്ട്സ്&ഗൈഡ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ
സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post