Latest News From Kannur

നൈറ്റ് മാർച്ചും പ്രതിഷേധ സംഗമവും നടത്തി

0

പാനൂർ : പൗരത്വ ഭേദഗതി ബില്ലിനെതിരെ പാനൂരിൽ മഹല്ല് കമ്മിറ്റിയുടെനേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. ജുമഅത്ത് പള്ളി മഹല്ല് ജനറൽ സിക്രട്ടറി ടി.റസാക്ക് ഹാജി , ട്രഷറർ സി.ടി. അബ്ദുള്ള വൈസ് പ്രസിഡണ്ടുമാരായ
കൊയപ്പള്ളി യുസഫ് ഹാജി. കെ.എം അശറഫ് ,സെക്രട്ടറി റിയാസ്’ നെച്ചോളി , മഹല്ല് കമ്മിറ്റി അംഗങ്ങളായ പി.പി. സുലൈമാൻ ഹാജി .
വി.കെ അർഷാദ്, കെ.കെ. ലത്തീഫ് , അബ്ദുനാസർ , എൻ കെ സഫ്‌വാൻ ,
കെ.എം. റയീസ് , പാലക്കണ്ടി ഫിറോസ് എന്നിവരും പൊതു പ്രവർത്തകരായ
എൻ. കെ.സി ഉമ്മർ, ടി . മുനീർ , ടി.റഷീദ് , ‘
ഒ.ടി. നവാസ് , ഹാരിസ് അസ്ദ അനസ് മുബാറക്ക് , നയിം മൊട്ടത്ത് തുടങ്ങിയവരും നൈറ്റ് മാർച്ചിന് നേതൃതം നൽകി
തുടർന്ന് നടന്ന പ്രതിഷേധ സംഗമം പാനൂർ മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി
ടി. റസാക്ക് ഹാജിയുടെ അദ്ധ്യക്ഷതയിൽ കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.സുരേന്ദ്രൻ മാസ്റ്റർ , കെ.കെ. സുധീർകുമാർ, പി.കെ പ്രവീൺ , പി.കെ. ഷാഹുൽ ഹമീദ് . കെ.പി. യൂസഫ് , സമീർ പുല്ലുക്കര
തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ പ്രസംഗിച്ചു, പാനൂർ മഹല്ല് സെക്രട്ടറി റിയാസ് നെച്ചോളി സ്വാഗതവും പി.പി. സുലൈമാൻ ഹാജി നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.