പാനൂർ : എൽഡിഎഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽവടകര പാർലിമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാനൂരിൽ റോഡ് ഷോ നടന്നു. മണ്ഡലത്തിൽ പാനൂരും കൂത്തുപറമ്പ് ടൗണിലുമാണ് പരിപാടി നടന്നത്. പാനൂർ നഗരസഭയിലെയും, മൊകേരി, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളിൽ നിന്നു മെത്തിയ നൂറുക്കണക്കിനാളുകളാണ് റോഡ് ഷോയിൽ അണിനിരന്നത്.പാനൂർ ഏരിയയിലെ ഇടതുപക്ഷത്തിൻ്റെ വീറും, വാശിയും, ആവേശവും വിളിച്ചോതുന്ന റോഡ് ഷോ പഴയ ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് നിന്നുമാരംഭിച്ചു ബസ്റ്റാൻ്റിൽ സമാപിച്ചു. നാസിക്ക് ബാൻ്റ് മേളത്തിൻ്റെയും, ഡി ജെ ഡാൻസിൻ്റെയും അകമ്പടിയോടെ നടന്ന റോഡ് ഷോ പാനൂരിന് പുത്തനുണർവായി മാറി.സമാപനത്തിൽ സ്ഥാനാർത്ഥി കെകെ ശൈലജ സംസാരിച്ചു. എൽഡിഎഫ് നേതാക്കളായ കെപി മോഹനൻ എം എൽഎ, പി ജയരാജൻ, കെ ധനഞ്ജയൻ, കെഇ കുഞ്ഞബ്ദുള്ള, ടി ശബ്ന, എ പ്രദീപൻ, പികെ പ്രവീൺ, രവീന്ദ്രൻ കുന്നോത്ത്, കെപി യൂസഫ്,
കെടി രാഗേഷ്, കെമുകുന്ദൻ , കെപി ശിവപ്രസാദ് എന്നിവരുൾപ്പെടെയുള്ള നേതാക്കളും, പ്രവർത്തകരും റോഡ് ഷോയിൽ അണിനിരന്നു.