പാനൂർ: പോഷൻ പക്വാദ 2024 ന്റെ ഭാഗമായി സാം, മാം വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . കൂത്തുപറമ്പ് അഡീഷണൽ ഐ സി ഡി എസ് പ്രൊജക്റ്റ് പാറാട് പരിധിയിലെ സാം, മാം വിഭാഗത്തിലുള്ള കുട്ടികൾ പാട്യം ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ക്യാമ്പിൽ പങ്കെടുത്തു. കുന്നോത്തുപറമ്പ പ്രൈമറി ഹെൽത്ത് സെൻററിലെ ഡോ. കെ.സായന്ത് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. അങ്കണവാടി വർക്കർമാർക്ക് നടത്തിയ ബഡ്ജറ്റ് മെനു കോമ്പറ്റീഷൻ ,ടോയ് മേക്കിങ് കോമ്പറ്റീഷൻ എന്നിവയിലെ വിജയികൾക്ക് സമ്മാനം നൽകി. മെഡിക്കൽ ക്യാമ്പിൽ സൂപ്പർവൈസർമാരായ എൻ. പ്രീത, കെ.പ്രജിന , ഇ.സൂര്യ , ന്യുട്രീഷ്യനിസ്റ്റ് രസ്ന എന്നിവർ പങ്കെടുത്തു .