പാനൂർ: പെൻഷൻകാർക്ക് ഏഴ് ഗഡുക്കളായി 21 ശതമാനം ക്ഷാമാശ്വാസം കുടിശ്ശികയായി നിൽക്കുമ്പോൾ നാമമാത്രമായ 2% സർക്കാർ പ്രഖ്യാപിച്ചിച്ചത് , പ്രസ്തുത ക്ഷാമാശ്വാസത്തിന് 39 മാസത്തെ കുടിശ്ശിക നിഷേധിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. കുടിശ്ശിക സംബന്ധിച്ച അവ്യക്തത നീക്കുന്ന വിധത്തിൽ പുറപ്പെടുവിച്ച അന്യായ ഉത്തരവു് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും പുതുക്കിയഉത്തരവ്പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടും കെ എസ് എസ് പി.എ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂർ സബ്ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും അന്യായ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധമാർച്ചും വിശദീകരണയോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. സി.വി.ദിനേശ് ബാബു, കെ. സുധാകരൻ, കെ. കൃഷ്ണൻ മാസ്റ്റർ ,ഏ.രവീന്ദ്രൻ, സി. പുരുഷുമാസ്റ്റർ എന്നിവർ സംസാരിച്ചു.വി.പി.സുകുമാരൻ, കെ. പത്മനാഭൻ, ഏ. അനിൽകുമാർ, പി.വി. മാധവൻ നമ്പ്യാർ, ടി.എം ബാബുരാജൻ മാസ്റ്റർ, ടി.കെ.അശോകൻ, കെ. അശോകൻ, എം.ശോഭന, ടി.രതീദേവി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.