പാനൂർ : കിഴക്കെ ചമ്പാട് ഋഷീക്കര നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിൽ ഗുരുതി മഹോത്സവത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടന്നു. നിരവധി ഭക്തർ പൊങ്കാല സമർപ്പണത്തിൽ പങ്കാളികളായി. ക്ഷേത്രം മേൽ ശാന്തി ബ്രഹ്മശ്രി ശ്രീജിത്ത് നമ്പൂരിപ്പാടിൻ്റെയും, ക്ഷേത്രം മൂപ്പൻ പുരുഷുവിൻ്റെയും നേതൃത്വത്തിലാണ് പൊങ്കാല സമർപ്പണം നടന്നത്. നിരവധി ഭക്തർ പൊങ്കാല സമർപ്പണത്തിൽ പങ്കാളികളായി.
ക്ഷേത്രം പ്രസിഡണ്ട്കെ പി ശശീന്ദ്രൻ, സെക്രട്ടറി എം.ഷാജി, ഭാരവാഹികളായ
പി.പി മദനൻ, പി.രഹേഷ് , വി.സി രതീശൻ
കെ.ടി വിനീഷ്, എം.അജയൻ, ഒ.സന്തോഷ്, എൻ.പി ശ്രീജേഷ് എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച രാവിലെ 11ന് തെക്കിരിക്ക, ഉച്ചക്ക് 12.30ന് പ്രസാദ സദ്യ, വൈകീട്ട് ഗുരുതി എന്നിവ നടക്കും. ചൊവ്വാഴ്ച അഡ്വ.എ.വി കേശവൻ ആധ്യാത്മിക പ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡണ്ട് കെ.പി ശശിധരൻ അധ്യക്ഷനായി. ഒ.സന്തോഷ് സ്വാഗതവും, എൻ.പി വിജോയ് നന്ദിയും പറഞ്ഞു. തുടർന്ന്ക്ഷേത്ര സമിതിയുടെ വിവിധ കലാപരിപാടികളും നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post