കാത്തിരിപ്പിന് വിരാമം ; പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ എം പി ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത മൈലാടിമൊട്ട – പുതുക്കുടി റോഡ് നാടിന് സമർപ്പിച്ചു
പാനൂർ : എം പി ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് ടാറിങ്ങ് ചെയ്ത മൈലാടി മൊട്ട — പുതുക്കുടി റോഡ് നാടിന് സമർപ്പിച്ചു. പ്രദേശവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. ആഗസ്റ്റ് 2 നാരംഭിച്ച ടാറിംഗ് ഡിസംബർ 23നാണ് പൂർത്തിയായത്. കെ.മുരളീധരൻ എം പി റോഡ് ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.പി മഞ്ജുഷ അധ്യക്ഷയായി. കെ. രമേശൻ, ടി.പി പ്രേമനാഥൻ, മുസ്ലിംലീഗ് പന്ന്യന്നൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി കാവിൽ മഹമൂദ്, വിജിൻ, റഷീദ് പാറേമ്മൽ, ജാഫർ ചമ്പാട്, എം പി അഷ്റഫ്, ദിനേശൻ പച്ചോൾ, പി.വി മഹമൂദ് എന്നിവർ സംസാരിച്ചു. റഹീം ചമ്പാട് സ്വാഗതവും, കെ.പി ഭാർഗവൻ നന്ദിയും പറഞ്ഞു.