Latest News From Kannur

കഴകപ്പുര സമർപ്പണവും ദേവസ്വം ഓഫീസ് ഉദ്ഘാടനവും

0

പാനൂർ : കടവത്തൂർ ശ്രീ കുറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ കഴകപ്പുര സമർപ്പണവും പുതുതായി പണിത ദേവസ്വം ഓഫീസ് ഉദ്ഘാടനവും നടന്നു. കെ.പി. മോഹനൻ എം എൽ എ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ദേവസ്വം ഓഫീസിന്റെയും കഴകപ്പുര സമർപ്പണത്തിന്റെയും ഉദ്ഘാടനം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. കടക്കുളത്തിൽ ചാത്തു വൈദ്യരുടെ സ്മാരണക്കായുള്ള സ്ത്രീകളുടെ ഇരിപ്പിടത്തിന്റെ ഉദ്ഘാടനം ദേവസ്വം ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ സുധി ടി കെ നിർവഹിച്ചു ആദരായനം പരിപാടിയിൽ തെയ്യം കലാരംഗത്തു പട്ടും വളയും കരസ്ഥമാക്കിയ ജിഷിത്ത് മുന്നൂറ്റാൻ, നിഷാന്ത് പണിക്കർ തുടങ്ങിയവരെയുംക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ട്രസ്റ്റി ബോർഡ്‌ അംഗങ്ങളെയും ക്ഷേത്ര ഭാരവാഹികളെയും ആദരിച്ചു.
ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ വിനയൻ മഠത്തിൽ സ്വാഗതവും ചെയർമാൻ ഇ ശങ്കരൻകുട്ടി നന്ദിയും പറഞ്ഞു. ട്രസ്റ്റി ബോർഡ്‌ ചെയർമാൻ വി കെ ബാബു, കെ സി സദാനന്ദൻ , താവത്തു ഉണ്ണി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. തുടർന്ന്നടന്ന സാംസ്‌കാരിക സദസ്സ് ഡോക്ടർ അനിൽ ചെലേമ്പ്ര ഉദ്ഘാടനം ചെയ്തു.പികെ മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ എം സുന ലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു വി കെ ബാബു,മീത്തൽ ബാലകൃഷ്ണൻ , കെ കെ ഭാസ്കരൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു.

Leave A Reply

Your email address will not be published.