പാനൂർ: കർഷകർ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരങ്ങളെ അടിച്ചമർത്തുന്ന ശൈലി തിരുത്തണമെന്ന് കർഷക കോൺഗ്രസ്സ് ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കർഷകരെ ശത്രുതാ മനോഭാവത്തോടെ അടിച്ചമർത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ജീവനും സ്വത്തിനും വന്യമൃഗങ്ങൾ ഭീഷണിയാവുന്ന ദുരവസ്ഥ പരിഹരിക്കാത്തതുൾപ്പെടെ , കർഷക ദ്രോഹ നിലപാട് സ്വീകരിക്കുന്ന കേരള സർക്കാരും കേന്ദ്ര സർക്കാരിനൊപ്പം കർഷകർക്കെതിരായ നീക്കങ്ങളാണ് നടത്തുന്നത്. കേരള സർക്കാർ കർഷകരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ല. കർഷക സമരത്തെ ശത്രുസേനയോടെന്നവണ്ണം ആയുധങ്ങൾ ഉപയോഗിച്ച് നേരിടുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കേന്ദ്ര – കേരള സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾക്കും നടപടികൾക്കുമെതിരെ കൂത്തുപറമ്പ് നിയോജകമണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 19 തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കല്ലിക്കണ്ടിയിൽ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കുന്നു. ഐക്യദാർഢ്യ പ്രഖ്യാപനപരിപാടി കർഷക കോൺഗ്രസ്സ് സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.പി. കുമാരൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ കെ.പി. കുമാരൻ , പി.കൃഷ്ണൻ മാസ്റ്റർ , കെ.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.