പാനൂർ : കടവത്തൂർ കുറുളിക്കാവ് ഭഗവതി ക്ഷേത്രോത്സവം ഫെബ്രുവരി 17 മുതൽ 22 വരെ നടക്കും. 17 ന്കെ പി മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ദേവസ്വം ബോർഡ് ഓഫീസ് ഉദ്ഘാടനം ചെയ്യും.18 ന് വൈകീട്ട് 6 മണിക്ക് കുറൂളിക്കാവ് കലാക്ഷേത്രയുടെ നൃത്ത നൃത്യങ്ങൾ നടക്കും. 19 ന് രാത്രി 9 മണിക്ക് കോഴിക്കോട് രംഗമിത്രയുടെ പണ്ട് രണ്ട് കൂട്ടുകാരികൾ എന്ന നാടകം അരങ്ങേറും. 20 ന് സാംസ്കാരിക ഘോഷയാത്ര വൈകിട്ട് 4 മണിക്ക് കൊച്ചിയങ്ങാടി ശ്രീനാരായണ സ്മാരക മന്ദിര പരിസരത്തു നിന്നും പുറപ്പെടും. 21, 22 തീയതികളിലായി ക്ഷേത്ര ത്തിലെ എല്ലാവിധ തെയ്യ ക്കോലങ്ങളുടെയും കെട്ടിയാട്ടം നടക്കും.
വാർത്താ സമ്മേളനത്തിൽ മഠത്തിൽ വിനയൻ , വി കെ ബാബു , ശങ്കരൻകുട്ടി , കെ എം സുനലൻ മാസ്റ്റർ, ഇ അനന്തനാരായണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post