പാനൂർ: കൊട്ടിയൂർ നെയ്യമൃത് ഭക്തസംഘം കൂട്ടായ്മയും കുടുംബ സംഗമവും മാർച്ച് 31ന് പിണറായി വയനാണ്ടിയിൽ നെയ്യമൃത് മഠത്തിൽ വച്ച് നടക്കുന്നതാണ്. നെയ്യമൃത് കൂട്ടായ്മ സ്വാഗതസംഘം രൂപീകരണയോഗം ഫിബ്രവരി 25 ഞായർ കാലത്ത് 10 മണിക്ക് പിണറായി വയനാണ്ടിയിൽ നെയ്യമൃത് മഠത്തിൽ വച്ച് നടക്കും. ചെറുവാഞ്ചേരിയിൽ ചേർന്ന നെയ്യമൃത് ഭക്തസംഘം പ്രവർത്തകസമിതി യോഗത്തിൽ പ്രസിഡൻറ് കെ. പി. ദാമോദരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. വി.സി ശശീന്ദ്രൻ നമ്പ്യാർ, ഇ.വി. മാധവ കുറുപ്പ്, ദാമോദരൻ നായർ, എം ആർ രജീഷ്, ഉണ്ണികൃഷ്ണൻ , കുഞ്ഞിരാമൻ നമ്പ്യാർ, എ.ശ്രീധരൻ നമ്പ്യാർ, ജെ.കെ.രാധാകൃഷ്ണൻ ,പി.പി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.