Latest News From Kannur

കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠിക്കാം, ജോലി നേടാം അസാപിലൂടെ

0

2020, 2021, 2022 വര്‍ഷങ്ങളില്‍ ഐ.ടി.ഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ (എന്‍.എസ്.ക്യൂ.എഫ് ) കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ആദ്യ രണ്ട് മാസം കണ്ണൂര്‍ തോട്ടട ഗവ.പോളിടെക്നിക്കിലും തുടര്‍ന്നുള്ള മൂന്നു മാസം കൊച്ചിന്‍ ഷിപ്യാര്‍ഡിലും ആയിരിക്കും പരിശീലനം നടക്കുക. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. NCVETഎന്‍.സി.വി.ഇ.ടിയും അസാപും കൊച്ചിന്‍ ഷിപ്യാര്‍ഡും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ക്ക് ലഭിക്കും.

അപേക്ഷകരില്‍ നിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പും അസാപ്പും ചേര്‍ന്ന് സംയുക്തമായി തിരഞ്ഞെടുക്കുന്ന അര്‍ഹരായ ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 100 ശതമാനം സ്‌കോളര്‍ഷിപ് നേടാനും അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ് കേരള വെബ്‌സൈറ്റ് www.asapkerala.gov.in ഫോണ്‍ 8075851148, 9633015813, 7907828369.

Leave A Reply

Your email address will not be published.