Latest News From Kannur

രാമവിലാസം ചാമ്പ്യൻമാരായി

0

തലശേരി :ബ്രിണ്ണൻ കോളേജിൽ വെച്ചുനടന്ന ഇന്‍ട്ര – ഡയറക്‌ടറെറ്റ് ജൂനിയർ ഡിവിഷൻ ഡ്രിൽ കോംപിറ്റെഷനിൽ ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്‌കൂൾ എൻ സി സി യൂണിറ്റ് ചാമ്പ്യന്‍മാരായി .കേരളത്തിലെ വ്യത്യസ്ത ഡയറക്റ്റുകളിൽ നിന്ന് നിരവിധി കോളേജുകളിലെയും സ്‌കൂളുകളിലെയും കേഡറ്റുകളാണ് മത്സരത്തിൽ പങ്കെടുത്തത്.വിജയികൾക്ക് റിട്ടയേർഡ് കേണൽ ബി.കെ.നായർ ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ എൻ സി സി ഓഫീസർമാരായ അൻവർ,പ്രശാന്ത്,രാവിദ്,ബിനിത,ദിനിൽ ധനഞ്ജയൻ എൻ സി സി ഇൻസ്ട്രക്ടർമാരായ ഹവിൽദാർ പവൻ കുമാർ,ഹവിൽദാർ ജയരാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave A Reply

Your email address will not be published.