ന്യൂമാഹി: പെരിങ്ങാടി, മങ്ങാട് പ്രദേശത്ത് തെരുവ് നായ്ക്കളുടെ കടിയേറ്റ് ഒരു കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. കല്യാണി നിവാസിൽ ചന്ദ്രി (58) ക്ക് ഇരു കൈകൾക്കും സാരമായി കടിയേറ്റു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നുമ്മൽ വീട്ടിൽ അയൻ കൃഷ്ണ (5), തട്ടാന്‍റവിടെ ദേവൂട്ടി (76), കണ്ട്യന്‍റവിടെ പ്രേമൻ (35), വേലായുധൻ മൊട്ടയിലെ മാണിക്കോത്ത് സുരേഷ് ബാബു (48) എന്നിവരെയാണ് നായകൾ അക്രമിച്ചത്. ഇവർ തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
വയോധികരും കുഞ്ഞുങ്ങളുമടങ്ങുന്ന പൊതു ജനങ്ങൾക്ക് തെരുവ് നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ സംജാതമായിക്കയാണ്. അധികൃതർ അലംഭാവം വെടിഞ്ഞ് തെരുവ് നായ പ്രശ്നത്തിന് പരിഹാരം കാണുവാൻ മുൻകയ്യെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാൻ പൊതു ജന സമൂഹം ജാതി മത രാഷ്ട്രിയ ഭേദമന്യേ സമര രംഗത്ത് ഇറങ്ങേണ്ടിയിരിക്കുന്നു.
ബന്ധപ്പെട്ട അധികൃതരുടെ സ്വതരശ്രദ്ധ ഇക്കാര്യത്തിൽ അടിയന്തിരമായി പതിഞ്ഞ് പ്രദേശവാസികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.