Latest News From Kannur

“സംഗമം ഫെസ്റ്റ് “വിപണന മേള

0

ന്യൂമാഹി: പീപ്പിൾസ് വെൽഫെയർ ഫൌണ്ടേഷന്റെ സഹായത്തോടെ ന്യൂമാഹി മേഖലയിൽ പ്രവർത്തിക്കുന്ന സംഗമം പലിശ രഹിത അയൽക്കൂട്ടായ്മ 21 ന് ന്യൂമാഹി എക്സൈസ് ചെക്പോസ്റ്റിനു സമീപം സംഗമം ഫെസ്റ്റ് – വിപണന മേള നടത്തുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിലുടനീളമായി 7000 ത്തോളം അയൽക്കൂട്ടങ്ങളിലായി ഒരു ലക്ഷത്തിൽപരം അംഗങ്ങൾ പലിശരഹിത അയൽകൂട്ടായ്മയുടെ ഗുണം അനുഭവിച്ചു വരുന്നു.
21 രാവിലെ 11ന് വിപണന മേളയുടെ ഉദ്ഘാടനം അഡ്വ. എൻ.കെ.സജ്ന നിർവ്വഹിക്കും. 80 ഓളം വരുന്ന അയൽ കൂട്ടായ്മകളുടെ 65 ഓളം സ്റ്റാളുകളിലായി അയൽക്കൂട്ടായ്മ അംഗങ്ങളുടെ വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കും. ഭക്ഷ്യ മേള, കരകൗശല ഉത്പന്നങ്ങൾ, ക്ളീനിംഗ് മെറ്റീരിയൽസ്, ഫാൻസി സാധനങ്ങൾ, ഗാർമെന്റ്സ്, തുണിത്തരങ്ങൾ തുടങ്ങിയവ മിതമായ വിലക്ക് മേളയിൽ ലഭ്യമാവും. നറുക്കെടുപ്പിലൂടെ ഓരോ  മണിക്കൂറിലും സമ്മാനങ്ങൾ നൽകും.
കുട്ടികളുടെ വിവിധ മത്സരങ്ങളും നടക്കും. വൈകുന്നേരം 5 ന് പൊതു സമ്മേളനം നടക്കും. പത്രസമ്മേളനത്തിൽ നഈമ അടിയലത്ത്, എ.പി.ശബാനി, പി.സി.ഷമ്മി, ഷമ്മി നാസർ, മുബീന നാസർ, റുബീന റഷീദ്, ജിസ്‌ന പ്രദീപ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.