Latest News From Kannur

മനുഷ്യച്ചങ്ങല

0

ന്യൂമാഹി: കേന്ദ്ര സർക്കാർ അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ മനുഷ്യ ചങ്ങലയിൽ ന്യൂമാഹിയിലെ മൂന്ന് കിലോമീറ്റർ ദേശീയപാതയിൽ ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്കിലെയും കോടിയേരി മേഖലയിലെയും പ്രവർത്തകർ കണ്ണികളായി.
മാഹിപ്പാലത്തിന് സമീപം ന്യൂമാഹി ടൗണിൽ നടന്ന പൊതുയോഗത്തിൽ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ, കിരൺ കരുണാകരൻ, പി.എസ്. സഞ്ജീവ്, എൻ.കെ.റൂബിൻ എന്നിവർ പ്രസംഗിച്ചു.
കുറിച്ചിയിൽ ടൌണിൽ നടന്ന പൊതുയോഗത്തിൽ കെ.ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. സി.പി.എം തലശേരി ഏരിയാ സെക്രട്ടറി സി.കെ. രമേശൻ, അർജുൻ പവിത്രൻ, കവയിത്രി ആർ.ആതിര എന്നിവർ പ്രസംഗിച്ചു. ഫിദ പ്രദീപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Leave A Reply

Your email address will not be published.