പാനൂർ : കടവത്തൂർ വെസ്റ്റ് യുപി സ്കൂളിലെ എൽ എസ് എസ് വിജയികൾക്കുള്ള അനുമോദനവും വായനക്കൂട്ടം ഉദ്ഘാടനവും വ്യത്യസ്ത പരിപാടികളോടെ സ്കൂൾ ഹാളിൽ വെച്ച് നടന്നു. പരിപാടിയിൽ എസ് ആർ.ജി കൺവീനർ ഇബ്രാഹിം മാസ്റ്റർ സ്വാഗതം പറഞ്ഞു. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനവും, സ്കോളർഷിപ്പ് പരീക്ഷ വിജയികൾ, ഉറുദു അല്ലാമ ഇക്ബാൽ ടാലെന്റ് ടെസ്റ്റ് വിജയികൾ എന്നിവർക്കും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ലോങ്ങ് സർവീസ് അവാർഡിന് അർഹനായ അനന്ത നാരായണൻ മാസ്റ്റർ, കെ.എ.ടി.എഫ് ഉപജില്ലാ മത്സര വിജയി ബാസിൽ ജവാദ് മാസ്റ്റർ എന്നിവർക്കുo ഉള്ള അവാർഡ് ദാനവും അനുമോദനവും സക്കീന തെക്കയിൽ നിർവഹിച്ചു. വായനാക്കൂട്ടത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബാല സാഹിത്യകാരൻ രാജു കാട്ടുപുനം നിർവഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറുന്ന ചടങ്ങ് ഡോക്ടർ കെ അബൂബക്കർ . കെ.എം സുലൈഖ ടീച്ചർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ടി മുഹമ്മദ് അഷ്‌റഫ് മാസ്റ്റർ, കെ അബൂബക്കർ, നുഫൈസ, കെ എം അബ്ദുല്ല എന്നിവർ ആശംസ പ്രസംഗം നടത്തി. സാഹിത്യകാരനുമായുള്ള അഭിമുഖത്തിന് ഉമ്മുക്കുൽസു ടീച്ചർ നേതൃത്വം നൽകി.
വിദ്യാരംഗം കൺവീനർ അനിത് കുമാർ നന്ദി രേഖപ്പെടുത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post