പാനൂർ : കെ തായാട്ട് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കെ പാനൂർ, കെ പി എ റഹീം, ഡോ എം കുഞ്ഞാമൻ, പി വത്സല എന്നിവരുടെ അനുസ്മരണം, – നിനവ് – ജനുവരി21 ന് ഞായർ വൈകു: 3 – 30 ന് പാനൂർ വ്യാപാര ഭവനിൽ നടക്കും. മടപ്പള്ളി കോളേജ് ചരിത്ര വിഭാഗം മേധാവി എ എം ഷിനാസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡോ ദിലീപ് ആർ മുഖ്യ പ്രഭാഷണം ന്നടത്തും. ഡോ.ശശിധരൻ കുനിയിൽ ആമുഖഭാഷണം നടത്തും. ടി കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ അഡ്വ. അനിൽകുമാർ വയലെമ്പ്രോൻ സ്വാഗതവും റിംന മംഗലത്ത് നന്ദിയും പറയും. പത്രസമ്മേളനത്തിൽ രഖില എം.കെ, യാക്കൂബ് എലാങ്കോട്, രാജേന്ദ്രൻ തായാട്ട് , ഡോ.ശശിധരൻ കുനിയിൽ എന്നിവർ പങ്കെടുത്തു.