Latest News From Kannur

ശ്രീ കുരുടൻകാവ് ദേവി ക്ഷേത്രം കളിയാട്ട ആറാട്ട് മഹോത്സവം

0

പാനൂർ : വടക്കേ പൊയിലൂർ ശ്രീ കുരുടൻകാവ്ദേവിക്ഷേത്രത്തിൽ മൂന്നാമത്തെ കളിയാട്ട ആറാട്ട് മഹോത്സവം ഡിസംബർ 12 മുതൽ 19 വരെ നടക്കുമെന്ന്  ക്ഷേത്രം  ഭാരവാഹികൾ അറിയിച്ചു. ഒന്നാമത്തെ ദിവസമായ 12 ന് 10 മണിക്ക് ഭഗവതി തോറ്റം,യക്ഷി തോറ്റം,നാഗഭഗവതി തോറ്റം വിഷ്ണുമൂർത്തി വെളളാട്ടം എന്നിവയുണ്ടാകും. തുടർന്ന് 2 ന് യക്ഷി തെയ്യം,നാഗഭഗവതി തെയ്യം വിഷ്ണുമൂർത്തി തെയ്യം എന്നിവയും ഉണ്ടാകും. എല്ലാ ദിവസവും പ്രഭാഷണവും അന്നദാനവും ഉണ്ടാകും. വൈകുന്നേരം 4 ന് ഭഗവതി തിറയും ഗുരുതി തർപ്പണവും നടത്തും. 13 ന് കലവറ നിറയ്ക്കൽ ഘോഷയാത്രയും തുടർന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രം  സർവ്വശ്രീ ഡോക്ടർ കെ.എൻ നരസിംഹ അഡിഗ മേൽപ്പന്തൽ ഉത്‌ഘാടനം നിർവഹിക്കും. 8 ന് നൃത്ത സന്ധ്യയും 90 മെലഡി ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും. 14 ന് രാവിലെ ഗണപതിഹോമവും അന്നേദിവസം രാത്രി 7 മുതൽ ഗാനാർച്ചനയും മാധവം മ്യൂസിക് ടീം അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടാവും. 15 ന് രാത്രി നടക്കുന്ന സാംസ്‌കാരിക സമ്മേളനം കുത്തുപറമ്പ A.C.P. കെ വിനോദ്‌കുമാർ ഉത്‌ഘാടനം ചെയ്യും. 17 ന് നടക്കുന്ന സഹസ്ര ദീപം സമർപ്പണത്തിന്റെ ആദ്യതിരി പ്രശസ്ത സിനിമാതാരം അനുശ്രീ തെളിയിക്കും. 18 ന് രാത്രി തൂവക്കുന്ന് അയ്യപ്പ ഭജന മഠം പരിസരത്തു നിന്നും ആരംഭിക്കുന്ന പള്ളിവേട്ട ഘോഷയാത്രയും 19 ന് പള്ളിച്ചാൽ ആറാട്ട് കാവിൽ ആറാട്ടും ആറാട്ടിനുശേഷം നിരവധി ഭക്തജനങ്ങൾ, ഗജവീരന്മാർ എന്നിവ അണിനിരക്കുന്ന തീർത്ഥാടന യാത്രയോടും കൂടി ഈ വർഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും. സ്വാഗതസംഘം ചെയർമാൻ ശശി അത്തിയുള്ളപറമ്പത്ത്, വൈസ് ചെയർ നാരായണൻ മാസ്റ്റർ, കൺവീനർ പി. രാജൻ ക്ഷേത്രം ട്രസ്റ്റി ഒ.കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.