തലശേരി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ ) ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും 2024 ജനുവരി 24 നടത്തുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം സെറ്റോ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അതിജീവന യാത്രയ്ക്ക് തലശ്ശേരിയിൽ സ്വീകരണം നൽകി. തലശ്ശേരി സിവിൽ സ്റ്റേഷൻ പരിസത്ത് നൽകിയ സ്വീകരണം കെ.പി.സി.സി. നിർവാഹകസമിതി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. സെറ്റോ തലശ്ശേരി താലുക്ക് ചെയർമാൻ പി.പ്രദീപൻ അധ്യക്ഷത വഹിച്ചു. .എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിസന്റും സെറ്റോ സംസ്ഥാന ചെയർമാനുമായ ചവറ ജയകുമാർ , കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റും സെറ്റോ ജനറൽ കൺവീനറുമായ കെ. അബ്ദുൾ മജീദ് , എൻ. ജി.ഒ. അസാസിയേഷൻ ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ , വൈസ് പ്രസിഡന്റ് രാജേഷ് , ഉമാശങ്കർ, രാജേഷ്ഖന്ന, കെ.പി എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.രമേശൻ , വി. മണി കണ്ഠൻ, എ. എച്ച്. എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് അരുൺ കുമാർ, കെ.ജി.ഒ.യു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി. ഉണ്ണികൃഷ്ണൻ , സെറ്റോ ജില്ലാ ചെയർമാൻ നാരായണൻ കുട്ടി മണിയേരി, തുടങ്ങിയവർ സംസാരിച്ചു. സെറ്റോ തലശ്ശേരി താലൂക്ക് കൺവീനർ കെ. രാജേഷ് സ്വാഗതവും, എൻ.ജി.ഒ അസോസിയേഷൻ തലശ്ശേരി ബ്രാഞ്ച് പ്രസിഡന്റ് കെ. രൂപേഷ് നന്ദിയും പറഞ്ഞു.കെ. ഷജിൽ, പി.പി. ഹരിലാൽ, ദിനേശൻ പാച്ചോൾ. സി.വി.എ.ജലീൽ, കെ. റസാക് , കെ. സുധീർ , സജീവൻ മണപ്പാട്ടി, സതീശൻ നാൽപ്പാടി, സുധീർ, ജിലേഷ് , സുമേഷ്, ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.