പാനൂർ: തങ്ങൾ പീടികയിലെ ജാമിഅ സഹ്റക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ട് പതിറ്റാണ്ടിനിടക്ക് വിവിധ കാലയളവിൽ പഠനം നടത്തിയ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ,വി ബ്രാൻഡ്, സഹ്റ ഗ്രൂപ്പ് ചെയർമാൻ സയ്യിദ് മുഹമ്മദ് മഖ്ദൂം ഉദ്ഘാടനം ചെയ്തു. സുവനീർ പ്രകാശന കർമ്മവും തങ്ങൾ നിർവഹിച്ചു. എൻ സി പോക്കർ മാസ്റ്റർ സുവനീർ ഏറ്റുവാങ്ങി, തലശ്ശേരി സബ്ബ് കലക്ടർ സന്ദീപ് കുമാർ ഐ എ എസ് മുഖ്യാതിഥിയായി. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം, പത്രപ്രവർത്തകൻ നൗഷാദ് അണിയാരം, എഴുത്തുകാരൻ റഫീഖ് ബ്നു മൊയ്തു , ഷിഹാബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ അക്ബർ അധ്യക്ഷനായി. മുബഷിർ നെല്ലിയുള്ളതിൽ സ്കോളർഷിപ്പ് പ്രഖ്യാപനം നടത്തി. സയ്യിദ് സനാഉല്ല ബാഅലവി, സയ്യിദ് കോയ തങ്ങൾ, ടി പി മുസ്തഫ, ടി ടി കെ അബ്ദൽ ഖാദർ ഹാജി, കെ കെ അബ്ദുല്ല, സയ്യിദ് സൈഫുള്ളതങ്ങൾ, ഇബ്രാഹീം പള്ളങ്കോട്, ഹനീഫ് എം, കെ പി മൻഞ്ചൂർ,മിദ്ലാജ് സി എച്ച്, ഇ കെ റഹീമ,കെ മുസ്തഫ,
വി കെ ഫൈസൽ,വി കെ അബ്ദുൽ മുത്തലിബ്,മുഹമ്മദ് അലി,ഹംസ അമീർ നിസാമി, സമീർ സഖാഫി,നൗഫൽ സഖാഫി, മുഹമ്മദ് പി,സഹദ് പുറക്കുളം, എന്നിവർ സംസാരിച്ചു . സംഗമത്തിൻ്റെ ഭാഗമായി അനുസ്മരണം, സ്നേഹാദരം, പാലസ്തീൻ ഐക്യദാർഢ്യം, സംവാദം, പൂർവ വിദ്യാർത്ഥി സംഗമം എന്നിവ നടന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post