തിരുവനന്തപുരം : കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി [ കെപിസിസി ] വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ ചരിത്ര കോൺഗ്രസ്സ് സംഘടിപ്പിക്കും. ഡിസംബർ 5 , 6 ചൊവ്വ , ബുധൻ ദിവസങ്ങളിലാണ് , ചിത്രപ്രദർശനം , സമ്മേളനങ്ങൾ , സെമിനാറുകൾ , കലാപരിപാടികൾ മുതലായ പരിപാടികൾ ഉൾപ്പെടെ ചരിത്ര കോൺഗ്രസ്സ് നടക്കുന്നത്. തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ സെന്ററിലാണ് [ ടി.കെ.മാധവൻ നഗർ ] ചരിത്ര കോൺഗ്രസ്സ് നടക്കുക.